Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Guwahati Test

ഗോ​ഹ​ട്ടി ടെ​സ്റ്റ്: കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം മു​ന്നി​ൽ വ​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക; ര​ണ്ടാ ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​യ്ക്ക് മോ​ശം തു​ട​ക്കം

ഗോ​ഹ​ട്ടി: ര​ണ്ടാം ടെ​സ്റ്റി​ൽ ഇ​ന്ത്യ​യ്ക്ക് മു​ന്നി​ൽ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം മു​ന്നി​ൽ വ​ച്ച് ദ​ക്ഷി​ണാ​ഫ്രി​ക്ക. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 549 റ​ൺ​സ് പി​ന്തു​ട​ർ​ന്ന് ര​ണ്ടാം ഇ​ന്നിം​ഗ്സി​നി​റ​ങ്ങി​യ ഇ​ന്ത്യ​യ്ക്ക് മോ​ശം തു​ട​ക്കം. നാ​ലാം ദി​വ​സ​ത്തെ മ​ത്സ​രം നി​ർ​ത്തു​മ്പോൾ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 27 റ​ൺ​സെ​ടു​ത്തി​ട്ടു​ണ്ട് ഇ​ന്ത്യ.

നാ​ല് റ​ൺ​സു​മാ​യി കു​ൽ​ദീ​പ് യാ​ദ​വും ര​ണ്ട് റ​ൺ​സു​മാ​യി സാ​യ് സു​ദ​ർ​ശ​നു​മാ​ണ് ക്രി​സീ​ലു​ള്ള​ത്. 13 റ​ൺ​സെ​ടു​ത്ത യ​ശ​സ്വി ജ​യ്സ്വാ​ളും ആ​റ് റ​ൺ​സെ​ടു​ത്ത കെ. ​എ​ൽ. രാ​ഹു​ലു​മാ​ണ് പു​റ​ത്താ​യ​ത്. മാ​ർ​ക്കോ യാ​ൻ​സ​നും സി​മോ​ൺ ഹാ​ർ​മ​റും ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് വേ​ണ്ടി ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ വി​ക്ക​റ്റ് വീ​ഴ്ത്തി​യ​ത്.

മ​ത്സ​രം വി​ജ​യി​ക്കാ​ൻ ഒ​രു ദി​വ​സം ബാ​ക്കി​നി​ൽ​ക്കെ ഇ​ന്ത്യ​യ്ക്ക് 522 റ​ൺ​സ് കൂ​ടി വേ​ണം. എ​ട്ട് വി​ക്ക​റ്റ് വീ​ഴ്ത്താ​നാ​യാ​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കും മ​ത്സ​രം സ്വ​ന്ത​മാ​ക്കാം. ഗോ​ഹ​ട്ടി​യി​ൽ ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ 489 റ​ൺ​സെ​ടു​ത്ത ദ​ക്ഷി​ണാ​ഫ്രി​ക്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 260 റ​ണ്‍​സെ​ടു​ത്ത് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു. ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ 201 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി​രു​ന്നു.

ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ 94 റ​ണ്‍​സെ​ടു​ത്ത ട്രി​സ്റ്റ​ൻ സ്റ്റ​ബ്സാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ടോ​പ് സ്കോ​റ​ര്‍. 35 റ​ണ്‍​സു​മാ​യി വി​യാ​ന്‍ മു​ള്‍​ഡ​ര്‍ പു​റ​ത്താ​കാ​തെ നി​ന്നു. റ​യാ​ൻ റി​ക്കി​ള്‍​ട​ൺ (35), എ​യ്ഡ​ന്‍ മാ​ര്‍​ക്രം (29), ക്യാ​പ്റ്റ​ൻ തെം​ബ ബാ​വു​മ (മൂ​ന്ന്), ടോ​ണി ഡി ​സോ​ര്‍​സി (49) എ​ന്നി​വ​രു​ടെ വി​ക്ക​റ്റു​ക​ളാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ന​ഷ്ട​മാ​യ​ത്.

നാ​ലു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 220 റ​ണ്‍​സെ​ന്ന നി​ല​യി​ൽ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ദ​ക്ഷി​ണാ​ഫ്രി​ക്ക സ്കോ​ർ 260ൽ ​നി​ല്ക്കെ സ്റ്റ​ബ്സി​ന്‍റെ വി​ക്ക​റ്റ് ന​ഷ്ട​മാ​യ​തി​നു പി​ന്നാ​ലെ ഇ​ന്നിം​ഗ്സ് ഡി​ക്ല​യ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

ഇ​ന്ത്യ​യ്ക്കാ​യി ര​വീ​ന്ദ്ര ജ​ഡേ​ജ 62 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റെ​ടു​ത്ത​പ്പോ​ള്‍ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​യ്ക്ക് ഈ ​മ​ത്സ​ര​ത്തി​ലെ വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. അ​തേ​സ​മ​യം പ​ര​മ്പ​ര തൂ​ത്തു​വാ​രു​ക എ​ന്ന​താ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ല​ക്ഷ്യം.

 

Latest News

Up